youvamorcha-paravur
പറവൂർ താലൂക്ക് ആശുപത്രിയിൽ യുവമോർച്ച പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നു

പറവൂർ: യുവമോർച്ച പറവൂർ മണ്ഡലം കമ്മിറ്റിയുടേയും സേവാഭാരതിയുടേയും നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും ഭക്ഷണം വിതരണംചെയ്തു. നഗരത്തിൽ ഭിക്ഷാടകർക്കും വാഹനങ്ങളിലെ തൊഴിലാളികൾക്കും ഭക്ഷണം നൽകി. യുവമോർച്ച ജില്ലാ ട്രഷറർ വി. അജിത്, മണ്ഡലം പ്രസിഡന്റ് ശോഭ്‌രാജ്, സെക്രട്ടറി പ്രസീവ്, ടൗൺ പ്രസിഡന്റ് ശ്യാംജിത്ത്, ജനറൽ സെക്രട്ടറി ശരത്ത് ചന്ദ്രൻ, പുത്തൻവേലിക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രഖ്യാത് എന്നിവർ പങ്കെടുത്തു.