കൊച്ചി: ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 3,855 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 3,341 പേർ രോഗമുക്തി നേടി. വ്യാഴാഴ്ച 5,026 പേർക്കായിരുന്നു രോഗം ബാധിച്ചത്.തൃക്കാക്കരയും കടുങ്ങല്ലൂരുമാണ് രോഗം ഏറ്റവും രൂക്ഷമായി തുടരുന്നത്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24,59 ശതമാനം.
സമ്പർക്കം വഴി 3,739
ആരോഗ്യപ്രവർത്തകർ 8
പുറത്തുനിന്നുള്ളവർ 6
തൃക്കാക്കര 177
കടുങ്ങല്ലൂർ 154
ആലങ്ങാട് 90
നായരമ്പലം 90
തൃപ്പൂണിത്തുറ 89
പള്ളുരുത്തി 83
ഉദയംപേരൂർ 77
കമളശേരി 74
ഏഴിക്കര 73
വരാപ്പുഴ 73
കൊവിഡ് ചികിത്സയ്ക്ക് ജില്ലയിൽ 2,227 കിടക്കകൾ ഒഴിവുണ്ടെന്ന് ജില്ലാ അധികൃതർ അറിയിച്ചു. വിവിധ വിഭാഗങ്ങളിലെ 4302 കിടക്കകളിൽ 2075 ൽ രോഗികളുണ്ട്. ഡൊമിസിലിറി കെയർ സെന്ററുകളിൽ 1220 ഉം എഫ്. എൽ.ടി.സികളിൽ 482 ഉം സെക്കൻഡ്‌ലൈൻ കേന്ദ്രങ്ങളിൽ 108 സർക്കാർ ആശുപത്രികളിൽ 638 കിടക്കകളും ഒഴിവുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിൽ ഇതുവരെ 90,51,120 പേർ പ്രതിരോധ വാക്‌സിൽ സ്വീകരിച്ചു.
ആകെ രോഗികൾ 69,196
വീടുകളിൽ 60,646
നിരീക്ഷണത്തിൽ 1.13,777