പറവൂർ: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പറവൂർ നഗരപ്രദേശത്തെ സ്വകാര്യസ്ഥലങ്ങളിലുള്ള അപകടകരമായ മരങ്ങൾ, മരച്ചില്ലകൾ എന്നിവ അടിയന്തരമായി മുറിച്ചുമാറ്റണം. ഇതുമൂലമുണ്ടാകുന്ന അപകടങ്ങൾക്കും നഷ്ടങ്ങൾക്കും നിയമപരമായബാദ്ധ്യത ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായിരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.