കൂത്താട്ടുകുളം: കാലിത്തൊഴുത്തിന്റെ ഭിത്തി ഇടിഞ്ഞ് ദേഹത്തു വീണ് കിഴകൊമ്പ് ഇടവം വീട്ടിൽ പി.ആർ. സോമശേഖരൻ (60) മിരിച്ചു. കേരളകൗമുദിയുടെ കൂത്താട്ടുകുളം ഏജന്റായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം. മേൽക്കൂര ഇല്ലാത്ത തൊഴുത്തിന്റെ മുകളിൽ കെട്ടിയിരുന്ന പടുതയിലെ വെള്ളം ഒഴുക്കിവിടുന്നതിനിടെ ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ കൂത്താട്ടുകുളത്തെ സ്വകര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: വിളക്കുമാടം പിറമ്പനാക്കുന്നേൽ ബിന്ദു. മക്കൾ: ജിഷ്ണു, നകുൽ. സംസ്കാരം നടത്തി.