അങ്കമാലി: കൊവിഡ് ബാധിച്ച് മരിച്ച മകന്റെ പ്രാർത്ഥനാചടങ്ങിനിടെ മാതാവ് മരിച്ചു. മൂക്കന്നൂർ പറവട്ടി പരേതനായ മത്തായിയുടെ മകൻ മാത്തുക്കുട്ടി (64) ഇന്നലെ രാവിലെ ഒൻപതിനാണ് മരിച്ചത്. മകന്റെ സംസ്കാരച്ചടങ്ങിനു ശേഷം ഒന്നരയോടെയാണ് മാതാവ് ശോശാമ്മ (90) വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു മരിച്ചത്. ഇരുവരെയും മൂക്കന്നൂർ സെന്റ് ജോർജ് പള്ളിയിൽ സംസ്കരിച്ചു. മറ്റ് മക്കൾ: ഏല്യാമ്മ, മറിയാമ്മ. അനിലയാണ് മാത്തുക്കുട്ടിയുടെ ഭാര്യ. മക്കൾ: ബേസിൽ (ഒനീസ ട്രേഡേഴ്സ് കാലടി), മരിയ (ടിസിഎസ് കാക്കനാട്)