കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എം.ബി.എ.പ്രോഗ്രാമുകൾക്കായി മേയ് 31വരെ അപേക്ഷിക്കാം. https://admissions.cusat.ac.in ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
മാലിദ്വീപിൽ ഒഴിവ്,അപേക്ഷ 31 വരെ
തിരുവനന്തപുരം: മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്ക് ഡോക്ടർ, ഡെന്റിസ്റ്റ്, നഴ്സ്, റേഡിയോഗ്രാഫർ, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവുകളിൽ നോർക്ക റൂട്സ് വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. 520 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. വിശദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. ടോൾഫ്രീ നമ്പർ 1800 425 3939.