മൂവാറ്റുപുഴ: കൊവിഡ് ബാധിതരായി കഴിയുന്നവരുടെ വീടുകളിൽ നൽകുന്നതിനായി ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലംസമിതി സമാഹരിച്ച പലവ്യഞ്ജനങ്ങൾ സേവാഭാരതി നഗർ യൂണിറ്റിന് കൈമാറി. ബി.ജെ.പി ഓഫീസിൽ നടന്ന ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. ഷാബു, സേവാഭാരതി സെക്രട്ടറി പി. മനോജിന് കൈമാറി. വാർഡ് കൗൺസിലർ ബിന്ദു സുരേഷ്‌കുമാർ, മണ്ഡലം സെക്രട്ടറി കെ.കെ. അനീഷ്‌കുമാർ, മുനിസിപ്പൽ സമിതി പ്രസിഡന്റ് രമേശ് പുളിക്കൻ, സേവാഭാരതി പ്രവർത്തകരായ ടി.വി. ഷാജി, അഭിലാഷ് എ.ആർ, കിഷോർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.