kklm
ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: അന്നമ്മ അൻഡ്രൂസ്, മുത്തലപുരം സഹകരണ ബാങ്ക് പ്രസിഡന്റ് എം.പി ജോസഫിൽ നിന്നും പൾസ് ഓക്സീമീറ്ററുകൾ ഏറ്റുവാങ്ങുന്നു

ഇലഞ്ഞി: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇലഞ്ഞിയിൽ ആരംഭിക്കാൻ പോകുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്കും ഇലഞ്ഞി ഫാമിലി ഹെൽത്ത് സെന്ററിലേക്കും ആവശ്യമായ പൾസ് ഓക്സി മീറ്ററുകൾ മുത്തലപുരം സർവീസ് സഹകരണബാങ്ക് കൈമാറി. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അന്നമ്മ ആൻഡ്രൂസ്, ബാങ്ക് പ്രസിഡന്റ് എം.പി. ജോസഫിൽനിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഡോ. മോഹൻദാസ്, ഗ്രാമപഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബാങ്ക് ഭരണസമിതിഅംഗം കെ.ജെ. മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.