kklm
സ്നേഹ വണ്ടികളുടെ ഫ്ലാഗ് ഓഫ് സിപിഎം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിക്കുന്നു

കൂത്താട്ടുകുളം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായമേകാൻ ഡി.വൈ.എഫ്.ഐ കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ 'സ്നേഹവണ്ടി'കൾ ഒരുങ്ങി. നഗരസഭാ പ്രദേശത്ത് കൊവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിനും ക്വാറന്റെയിനിൽ കഴിയുന്നവർക്ക് മരുന്നും ആവശ്യസാധനങ്ങളും മറ്റും എത്തിക്കുന്നതിനുമായി രണ്ട് ആംബുലൻസും ആറ് കാറുകളുമാണ് ഇരുപത്തതിനാല് മണിക്കൂറും പ്രവർത്തന സജ്ജമായിട്ടുള്ളത്. സ്നേഹ വണ്ടികളുടെ ഫ്ലാഗ് ഓഫ് സി.പി.എം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിച്ചു. ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് അമൽ ശശി അദ്ധ്യക്ഷനായി. സെക്രട്ടറി ബ്രൈറ്റ് മാത്യു, എം.ആർ. സുരേന്ദ്രനാഥ്, നഗരസഭ ചെയർപേഴ്സൻ വിജയ ശിവൻ, കേതു സോമൻ, അനിൽ കരുണാകരൻ, റോബിൻ വൻനിലം എന്നിവർ സംസാരിച്ചു.