home

കൊച്ചി: ആവശ്യസാധനങ്ങൾ ഹോം ഡലിവറി നടത്തി സപ്ലൈക്കോയും കൺസ്യൂമർ ഫെഡും.ഹോർട്ടികോർപ്പ്, സപ്ലൈക്കോ, മത്സ്യഫെഡ്, മിൽമ ഉല്പന്നങ്ങൾ ബിഗ് കാർട്ട് എന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷനലൂടെ ഓർ‌ഡർ ചെയ്യാം.

5 കിലോയ്ക്ക് 50 രൂപയും 5 മുതൽ 10 കിലോ വരെയുള്ള സാധനങ്ങൾക്ക് 100 രൂപയും 10 മുതൽ 15 രൂപവരെയുള്ള സാധനങ്ങൾക്ക് 125 രൂപയും 15 കിലോയിൽ കൂടുതൽ ഉള്ള സാധനങ്ങൾക്ക് 150 രൂപയുമാണ് ഡെലിവറി ചാർജ്. ആദ്യഘട്ടത്തിൽ കടവന്ത്ര സപ്ലൈക്കോയുടെ 10 കിലോമീറ്റർ പരിധിയിലാണ് ഡെലിവറി. ഉടനെ ജില്ലയിലെ മറ്റ് മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

www.consumerfed.in എന്ന സൈറ്റിൽ നിന്നും അവശ്യസാധനങ്ങൾ ഓർഡർ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിൽ എത്തിക്കും. കൺസ്യൂമർ പ്രതിരോധ മെഡിക്കൽ കിറ്ര് 200 രൂപയ്ക്ക് ലഭിക്കും. ആവശ്യമുള്ള പ്രതിരോധ മരുന്നുകളും ഓൺലൈനായി ലഭിക്കും. ഇപ്പോൾ ക്യാഷ് ഓൺ ഡെലിവറി സംവിധാനമാണ്. താമസിക്കാതെ ഓൺലൈൻ പേയ്മെന്റും സാധ്യമാകും. ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ നിന്നുമുള്ള അതേ വിലയിൽ തന്നെ സാധനങ്ങൾ ലഭിക്കും. ഡെലിവറി ചാർജായി 3 കിലോമീറ്റർ ചുറ്റളവിൽ 30 രൂപയും തുടർന്നു വരുന്ന ഓരോ 5 കിലോമീറ്ററിനും 5 രൂപയുമാണ് നിരക്ക്.

കുടുംബശ്രീയും രംഗത്ത്

സപ്ലൈക്കോ സാധനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇനി വീട്ടിലെത്തിക്കും. നിലവിൽ ചേരനെല്ലൂർ, കടവന്ത്ര ഔട്ട്ലെറ്റുകളിലാണ് ഈ സേവനം. 10 കിലോമീറ്റർ ചുറ്റളവിൽ സാധനങ്ങൾ എത്തിക്കും. ഡെലിവറി ചാർജായി 2 കിലോമീറ്ററിന് 40 രൂപയും 2 മുതൽ 5 കിലോമീറ്ററിന് 60 രൂപയും 5 മുതൽ 10 കിലോമീറ്ററിന് 100 രൂപയുമാകും. രാവിലെ ഓർഡർ ചെയ്താൽ വൈകുന്നേരത്തിനുള്ളിലും വൈകിട്ട് ഓർഡർ ചെയ്താൽ പിറ്റേദിവസം രാവിലെയും എത്തിക്കും. വാട്സാപ്പിൽ ലൊക്കേഷനും അഡ്രസും അയയ്ക്കണം. ചേരാനെല്ലൂർ : 9446853388.

കടവന്ത്ര : 9544369343