കൊച്ചി: കരാർ തൊഴിലാളികൾ ഉൾപ്പെടെ ബാങ്കിംഗ് മേഖലയിൽ പണിയെടുക്കുന്ന മുഴുവൻ ജീവനക്കാർക്കും കൊവിഡ് വാക്സിനേഷൻ നൽകണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ(ബെഫി) കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. രാജ്യത്താകെ ആയിരത്തിലേറെ ബാങ്ക് ജീവനക്കാർ കഴിഞ്ഞ രണ്ടു മാസത്തിനിടെ കൊവിഡ് പിടിപെട്ട് മരിച്ചു. മരിച്ചവർ അധികവും 45 വയസിന് താഴെയുള്ളവരാണ്. കൊവിഡ് മുൻഗണന പട്ടികയിലുൾപ്പെടുത്തി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്‌സിൻ നൽകുന്നതിന് മുൻകൈ എടുക്കണമെന്ന് പ്രസിഡന്റ് ടി.നരേന്ദ്രൻ, ജനറൽസെക്രട്ടറി എസ്.എസ്.അനിൽ എന്നിവർ ആവശ്യപ്പെട്ടു.