മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിനായി എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ഹെൽപ് ഡെസ്ക് തുടങ്ങി. കാവുംപടി റോഡിൽ പി.പി. എസ്തോസ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന ടി.കെ. രാമകൃഷ്ണൻ സ്മാരക ഗ്രന്ഥശാലയിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് ലൈബ്രറി പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഉദയൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം.സജീവ് സംസാരിച്ചു. മൂവാറ്റുപുഴ മേഖലാ സമിതി നേതൃത്വം നൽകുന്ന ഹെൽപ് ഡസ്കിൽ എ.ടി. രാജീവ്, സാബു ജോസഫ്, പി.എച്ച്. സക്കീർ, എം കെ രഘു, പ്രശാന്ത്കുമാർ കുട്ടപ്പൻ തുടങ്ങിയവരുടെ സേവനം എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെയുണ്ടാകും. ഫോൺ : 9447033773, 9447218502, 9544795924.