മൂവാറ്റുപുഴ: നിർമ്മല കോളേജിൽ അടുത്ത അദ്ധ്യായന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഡേറ്റ സയൻസ് എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലും ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, കൊമേഴ്‌സ്, ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെന്റ്, ടൂറിസം സ്റ്റഡീസ് എന്നീ സ്വാശ്രയ പ്രോഗ്രാമുകളിലാണ് ഗസ്റ്റ്/കരാർ അദ്ധ്യാപകരുടെ ഒഴിവുകളുള്ളത്. പി.എച്ച്.ഡി./നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. എയ്ഡഡ് പ്രോഗ്രാമുകളിലെ ഗസ്റ്റ് അദ്ധ്യാപക തസ്തികകളിലേക്കുള്ള അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം. ഉദ്യോഗാർത്ഥികൾ nirmalacollege@gmail.com എന്ന ഇമെയിൽ അഡ്രസിൽ ബയോഡേറ്റ 25ന് മുമ്പായി അയക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.