കൊച്ചി: കേരളത്തിലെ ടൂറിസം രംഗത്തെ ആകർഷണമായ ഹൗസ് ബോട്ടുകളിലെ തൊഴിലാളികൾക്ക് സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് എ.ഐ.സി.സി അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ.അനിൽ ബോസ് ആവശ്യപ്പെട്ടു.കൊവിഡ് മഹാമാരിയെ തുടർന്ന് ഈ മേഖലയിലെ പതിനായിരത്തോളം തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. ടൂറിസം രംഗമാകെ തകർന്നടിഞ്ഞു. ഇവരുടെ കുടുംബങ്ങളും പട്ടിണിയിലായി. ഹൗസ് ബോട്ട് തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് ആരംഭിക്കണമെന്നും അഡ്വ.അനിൽ ബോസ് മുഖ്യമുന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചു.