കൊച്ചി : കൊവിഡ് നിയന്ത്രണങ്ങളും മൂലം ദുരിതത്തിലായ കേരളത്തിലെ ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങളിലേയ്ക്ക് കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധക്ഷണിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വീട്ടുപടിക്കലിൽ ഉപവാസ സമരം നടത്തി.സമരത്തിന് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.ജെ.റിയാസ്, ജില്ലാ പ്രസിഡന്റ് ടോജി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.