മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് സൗജന്യ വാഹനസംവിധാനം ഒരുക്കി പായിപ്ര പഞ്ചായത്ത് യൂത്ത് ലീഗ് പതിനാലാം വാർഡ് കമ്മിറ്റി. സൗജന്യ വാഹന സംവിധാനത്തിന്റെ ഉദ്ഘാടനം മുസ്ലിംലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ നിർവഹിച്ചു. വാർഡ് പ്രസിഡന്റ് അഷ്റഫ് ചെളിക്കണ്ടം, സെക്രട്ടറി ശിഹാബ് ചെളിക്കണ്ടം എന്നിവർ പങ്കെടുത്തു.