കുറുപ്പംപടി : മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കൊവിഡ് പോസിറ്റീവ് രോഗികൾക്കും ഭക്ഷ്യധാന്യങ്ങളും, മാസ്കും, സാനിറ്റൈസറും നൽകി മുടക്കുഴ സർവ്വീസ് സഹകരണ ബാങ്ക്. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. എൻ.പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജോബി മാത്യു, ജോഷി തോമസ്, പോൾ.കെ.പോൾ,പി.ഒ.ബെന്നി, കെ.വി.സാജു, ടി.സനൽ, രാജു.പി.കെ., ഷിബു .കെ.വി എന്നിവർ പങ്കെടുത്തു.