മൂവാറ്റുപുഴ: താഴ്ന്നപ്രദേശങ്ങളായ തൃക്കറോഡ്, തൃക്കപാടശേഖരം, കാളച്ചന്ത, ആധുനിക ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളംകയറി. മലങ്കര ഡാം തുറന്നതോടെ ഉച്ചയോടെയാണ് ജലനിരപ്പ് ഉയർന്നത്.
ഇതിനെത്തുടർന്ന് ഇലാഹിയ കോളനി, മാർക്കറ്റ്, പെരുമറ്റം, കടാതി, മുടവൂർ, മാറാടി എന്നിടവങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്. ജലനിരപ്പ് ഉയർന്നാൽ മൂവാറ്റുപുഴ മാർക്കറ്റ്, ജനവാസകേന്ദ്രങ്ങളായ കൊറ്റങ്ങാടി , പേട്ട തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് നിയുക്ത എം.എൽ.എ മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.