കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് ആരംഭിച്ചിട്ടുള്ള ഡൊമിസിലിയറി കെയർ സെന്ററിലേക്ക് ആവശ്യമായ പി.പി.ഇ കിറ്റുകളും സാനിറ്റൈസറും ജനകീയ അടുക്കളയിലേക്ക് 400 കിലോ അരിയും പച്ചക്കറികളും കുറുപ്പംപടി സഹകരണ ബാങ്ക് കൈമാറി. ബാങ്കിന്റെ പൊതുനന്മ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ബാങ്ക് പ്രസിഡന്റ് അഡ്വ.വി.കെ. സന്തോഷിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. ബാങ്ക് ഭരണസമിതി അംഗങ്ങളായ ഉഷാദേവി ജയകൃഷ്ണൻ, ടി.ഒ. ബേബി, കെ.വി. ജയരാജ്, ഒ.കെ. രവി, വിഷ്ണു നാരായണൻ, സെക്രട്ടറി എൻ. ജയപ്രകാശ്, അരുൺപ്രശോഭ്, വാർഡ് മെമ്പർമാരായ ഫെബിൻ കുര്യാക്കോസ്, സ്മിതാ അനിൽകുമാർ, കുര്യൻ പോൾ എന്നിവർ പങ്കെടുത്തു.