കളമശേരി: കൊവിഡ് ബാധിതരായ കളമശേരി നഗരസഭയിലെ എല്ലാ കുടുംബങ്ങൾക്കും അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ആദ്യ കിറ്റ് ചെയർപേഴ്സൺ സീമാകണ്ണൻ സന്നദ്ധ പ്രവർത്തകനായ മനാഫ് പുതുവയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജമാൽ മണക്കാടൻ, എ.കെ.നിഷാദ്, ജെസ്സി പീറ്റർ, കെ.കെ.ശശി, പ്രമോദ് തൃക്കാക്കര , ദിലീപ് കുമാർ, സിയാദ്, ബിന്ദു ഫ്രാൻസിസ്, അമ്പിളി സ്വപ്നേഷ്, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.