ncp

കൊച്ചി: റസാഖ് മൗലവിയെ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് റസാഖ് മൗലവി ആവശ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാന പ്രസിഡന്റും ദേശീയ ജനറൽ സെക്രട്ടറിയുമായ ടി.പി.പീതാംബരൻ ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകാത്തതിനെ തുടർന്നാണ് നടപടി.