കൊച്ചി: നഗരത്തിലെ കൊവിഡ് രോഗികൾക്കായി കൊച്ചി കോർപ്പറേഷൻ നടത്തിവരുന്ന ഭക്ഷണ വിതരണം ഇന്നലെ മുൻ എം.പി.യും നിയുക്ത കളമശേരി എം.എൽ.എ. യുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ.എം.അനിൽകുമാർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷീബാലാൽ, സി.ജി.രാജഗോപാൽ എന്നിവർ പങ്കെടുത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ: 2788 അരലക്ഷം രൂപയും. പോൾ ആലുക്ക പതിനായിരം രൂപയും സംഭാവന ചെയ്തു. അരുൺ ബ്രിന്ദാവൻ 4,000ഭക്ഷണ പാക്കിംഗ് കണ്ടെയിനറുകൾ സമ്മാനിച്ചു.തന്റെ വാഹനത്തിൽ നിറയെ ചീരയും മുരിങ്ങയിലയുമായാണ് കൗൺസിലർ ആന്റണി പൈനുത്തറ ഇന്നലെ ഭക്ഷണശാലയിലേക്കെത്തിയത്.