പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊറോണ രോഗികൾക്കായി 24 മണിക്കൂർ സേവനം നടത്തുന്നതിനായി സൗജന്യമായി ആംബുലൻസ് വിട്ട് നൽകി.നിയുക്ത എം.എൽ.എ കെ.ബാബു ഫ്ളാഗ് ഓഫ് ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ജെ.ഫ്രാൻസിസ്, അഭിലാഷ് തോപ്പിൽ, ജീജാ ടെൻസൻ, കെ.എം.മനോഹരൻ, പി.ഡി.സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.