ഫോർട്ടുകൊച്ചി: ശക്തമായ വേലിയേറ്റത്തിൽ ഫോർട്ടുകൊച്ചി ബീച്ച് ഇല്ലാതായി.തിരയടിച്ച് കരിങ്കൽ ഭിത്തികൾ തകർന്നു. ഇവിടത്തെ ഇരിപ്പിടങ്ങളും തകർന്നിട്ടുണ്ട്. ഫോർട്ടുകൊച്ചി കമാലക്കടവ് മുതൽ സൗത്ത് ബീച്ച് വരെ ഉണ്ടായിരുന്ന കരയാണ് ഇതോടെ അപ്രതക്ഷ്യമായിരിക്കുന്നത്.ലോക്ക് ഡൗണിനെ തുടർന്ന് ബീച്ച് അടച്ചിട്ടിരിക്കുകയാണ്. ബീച്ചിന്റെ മദ്ധ്യഭാഗത്തായി പണി കഴിപ്പിച്ച പുലിമുട്ടിനും നാശമുണ്ടായിട്ടുണ്ട്. വേലിയേറ്റത്തിൽ പ്ലാസ്റ്റിക്ക് മാലിന്യം തീരത്തടിഞ്ഞു. ഒരു കുന്നോളം വരുമിത്.കഴിഞ്ഞ ഇടക്കാണ് ലക്ഷങ്ങൾ മുടക്കി ഫോർട്ട് കൊച്ചി ബീച്ച് നവീകരിച്ചത്. അതെല്ലാം കനത്ത പേമാരിയിലും ശക്തമായ തിരമാലയിലും പെട്ട് തകർന്നു.ദ്രോണാചാര്യ മോഡലിൽ കരിങ്കൽഭിത്തി കെട്ടണമെന്നാണ് ആവശ്യം.