കളമശേരി: എ.ഐ.വൈ.എഫ് ഏലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം സി.പി.ഐ.സംസ്ഥാന കമ്മിറ്റി അംഗം എം.ടി.നിക്സൺ നിർവഹിച്ചു. മുപ്പത്തടത്ത് കൊവിഡ് ബാധിച്ച് കുഴഞ്ഞുവീണ് മരിച്ച മിനി സ്റ്റോഴ്സ് ഉടമ മോഹനന്റെ സംസ്കാര ചടങ്ങുകൾക്ക് എ.ഐ.വൈ.എഫ് നേതൃത്വം നൽകി. നിസാമുദീൻ, ഷെബിൻ മോഹൻ, റോണീഷ്, അരുൺ സേവ്യർ, നിഖിൽ, സനു മോഹൻ എന്നിവർ ഭാഗമായി.