vpc

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂണിത്തുറ കനിവ് സന്നദ്ധ സേനയ്ക്ക് സംഭാവനയായി ലഭിച്ച
പൾസ് ഓക്‌സി മീറ്റർ നിയുക്ത എം.എൽ.എ പി. രാജിവ് കൊച്ചി നഗരസഭ കൗൺസിലർ ഡോ.ശൈലജയ്ക്ക് കൈമാറി. .ബിനു എം.പണിക്കർ സ്‌പോൺസർ ചെയ്ത 130 പൾസ് ഓക്‌സി മീറ്ററാണ് കൗൺസിലർ ഏറ്റുവാങ്ങിയത്. ചടങ്ങിൽ
വി.പി. ചന്ദ്രൻ , ഗായകനും സംഗീതസംവിധായകനുമായ ശ്രിവൽസൻ ജെ.മേനോൻ ,കെ.പി. ബിനു, പി.ദിനേഷ് തുടങ്ങിയവർ പങ്കെടുത്തു.