കൊച്ചി: സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് അമിത പണം ഇൗടാക്കുന്നതിനെരെ പരാതി നൽകാൻ സൗജന്യ നിയമ സഹായവുമായി അഭിഭാഷക സംഘടനയായ ജസ്റ്റിസ് ബ്രിഗേഡ് രംഗത്തെത്തി. ഹൈക്കോടതി നിർദ്ദേശ പ്രകാരം കാെവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് പരാതികൾ ജില്ലാ മെഡിക്കൽ ഒാഫീസർമാർക്കാണ് നൽകേണ്ടത്. സംസ്ഥാന തലത്തിൽ മൂന്നംഗ അപ്പീൽ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പരാതി നൽകാനാണ് ജസ്റ്റിസ് ബ്രിഗേഡ് സൗജന്യ സഹായം നൽകുന്നത്. പരാതികൾ justicebrigade18@gmail.com എന്ന ഇ - മെയിൽ വഴിയോ 9188201888 എന്ന വാട്ട്സ് അപ്പ് നമ്പർ മുഖേനയോ നൽകാം.