വൈപ്പിൻ: ശക്തമായ കാറ്റിലും മഴയിലും ചെറായിയിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് നികത്തിൽ ആനന്ദ്കുമാറിന്റെ വീടിന്റെ മുകളിൽ ഇന്നലെ പുലർച്ചെ ഒന്നേമുക്കാലിനാണ് സമീപത്തെ പുളിമരം വീണത്. ഓടുമേഞ്ഞ വീടിന് സീലിംഗ് ഉണ്ടായിരുന്നതിനാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. 3 കുട്ടികൾ ഉൾപ്പെടെ 9 പേർ വീടിനുള്ളിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. റവന്യു അധികൃതർ സ്ഥലത്തെത്തി.