പെരുമ്പാവൂർ: ഗുരു നിത്യചൈതന്യ യതിയുടെ സമാധിദിനം നാരായണ ഗുരുകുലം സ്റ്റഡിസർക്കിളിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഡോ.എം.വി. നടേശന്റെ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ മീറ്റിംഗിൽ ഡോ. പ്രഭാവതി പ്രസന്നകുമാർ, ജെ. മുരളീമോഹൻലാൽ, ഡോ. റാണി ജയചന്ദ്രൻ, ജോസ് ആന്റണി, കെ.പി. ലീലാമണി, ജയരാജ് ഭാരതി, അഡ്വ. പ്രമോദ് പ്രസന്നൻ, ഡോ. ടി.കെ. ഗീത, ഡോ ദീപാഞ്ജലി, ഗിരിജാദേവി. സി.കെ, അഡ്വ. പ്രമോദ് പ്രസന്നൻ, അരുൺ ഇ. ബി, സുരേന്ദ്രൻ സി.കെ, ബിന്ദു കെ.എൻ തുടങ്ങിയവർ ഗുരുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. സുരേഷ് പെരുമ്പാവൂർ, സന്തോഷ് മലമ്പുഴ, ഹരിദാസ് ബംഗളൂരു എന്നിവർ നേതൃത്വം നൽകി.