പൂത്തോട്ട: പേമാരിക്കൊപ്പം വേലിയേറ്റം ശക്തമായതോടെ കോഴിക്കരിയിലെ വീടുകളിൽ വെള്ളംകയറി. കുടുംബങ്ങളെ സമീപത്തെ ക്യാമ്പുകളിലേക്ക് മാറ്റി. 16 വീടുകളിലാണ് വെള്ളം കയറിയത്. 13കുടുംബങ്ങളാണ് ക്യാമ്പിലേക്ക് മാറിയത്. മൂന്ന് കുടുംബങ്ങൾ നേരത്തെ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. താഴ്ന്ന പ്രദേശമാണ് കോഴിക്കരി. അതേസമയം കൊവിഡ് ബാധിതരെ മാറ്റിപ്പാർപ്പിക്കാൻ സ്കൂൾക്കെട്ടിടത്തിന്റെ ഒരുനില സജ്ജമാക്കിയിട്ടുണ്ടെന്ന് സ്കൂൾ മാനേജർ പഞ്ചായത്തിനോട് അറിയിച്ചു. അതേസമയം പ്രദേശത്ത് കമ്മ്യൂണിറ്റി കിച്ചൻ ഇന്ന് ആരംഭിക്കും.പുത്തൻകാവിൽ ഒൻപത്, പതിനൊന്ന് വാർഡുകളിലും മഴക്കെടുതി രൂക്ഷമാണ്.