e
കൊവിഡ് രോഗികൾക്കുള്ള ഭക്ഷ്യക്കിറ്റിന്റെ വിതരണോദ്ഘാടനം രായമംഗലം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി.. അജയകുമാർ നിർവഹിക്കുന്നു.

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ വീടുകളിൽ സോമിൽ ഓണേഴ്സ് അസോസിയേഷൻ പുല്ലുവഴി, വട്ടയ്ക്കാട്ടുപടി കമ്മിറ്റികളുടെ നേതൃത്വത്തിൽ സമാഹരിച്ച 300 ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു.

സോമിൽ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഷാജി റാഫേൽ, ഫാഹിദ്, സാബിർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, ബിജി പ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. മാത്തുകുഞ്ഞ്, ജോയ് പൂണേലിൽ, ഫെബിൻ എം.കെ, സെക്രട്ടറി എൻ.രവികുമാർ എന്നിവർ പങ്കെടുത്തു.