covid
കൊവിഡ് ബാധിച്ച് മരിച്ച ആഴകം മൂഴയിൽ വർഗീസ്, ഭാര്യ അന്നമ്മ,മകൾ ഷേർളി

അങ്കമാലി: ഒരു കുടുംബത്തിലെ മൂന്നു പേർ കൊവിഡ് ബാധിച്ച് ഏതാനും ദിവസത്തെ ഇടവേളയിൽ മരിച്ചു. മൂക്കന്നൂർ ആഴകം മൂഴയിൽ വർഗീസ് (71), ഭാര്യ അന്നമ്മ (67), മകൾ ഷേർളി (43) എന്നിവരാണ് മരിച്ചത്. എപ്രിൽ 27നാണ് വർഗീസ് മരിച്ചത്. അന്നമ്മ ഇന്നലെ മരിച്ചു . രാജസ്ഥാനിൽ സ്ഥിരതാമസമായ മകൾ ഷേർളി അവിടെ നഴ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഈ മാസം 11നാണ് ഷേർളി മരിച്ചത്. വർഗീസിന്റെ മകനും മരുമകൾക്കും പേരക്കുട്ടിക്കും കൊവിഡ് ബാധിച്ചെങ്കിലും അവർ രോഗവിമുക്തരായി.