കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വടകര മുത്തപ്പൻ പള്ളി വികാരി ഫാ. പോൾ തോമസ് പീച്ചിയിൽ നൽകിയ പൾസ് ഒാക്സിമീറ്ററുകൾ നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഏറ്റുവാങ്ങി. കൗൺസിലർമാരായ അനിൽ കരുണാകരൻ, റോബിൻ ജോൺ വൻനിലം എന്നിവർ പങ്കെടുത്തു.