പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക ബാങ്കിൽ നാളെ മുതൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങും. ബാങ്ക് പ്രവർത്തന പരിധിയിലുള്ളവർക്ക് 500 രൂപക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് വീടുകളിലെത്തി നടത്തും. കൊവിഡ്, മറ്റ് ഗുരുതര രോഗം ബാധിച്ചവർക്ക് ആശുപത്രിയിലെത്താൻ സൗജന്യ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആർ.ടി.പി.സി.ആർ ടെസ്റ്റിന് 7594038142, സൗജന്യ വാഹനം 9562047408, 9995666882 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.