പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിന്റെ ഡൊമിസിലിയറി കെയർ സെന്റർ പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കുളിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈബി സാജു, സമീറ ഉണ്ണിക്കൃഷ്ണൻ, വി.എ. താജുദ്ദീൻ, എം.എസ്. അഭിലാഷ്, എം.എ. സുധീഷ്, പഞ്ചായത്ത് സെക്രട്ടറി സീന, ഡോ. സീമോൾ, എച്ച്.ഐ ജീമോൻ എന്നിവർ പങ്കെടുത്തു. കൊവിഡ് ബാധിതരായി വീടുകളിൽ ഒറ്റക്ക് താമസിക്കുന്നവർ, വീടുകളിൽ സൗകര്യം കുറവുള്ളവർ എന്നിവരെ ഇവിടെ പ്രവേശിപ്പിക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. അമ്പത് കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.