കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലം ഹെൽപ്പ് ഡെസ്കിലേക്ക് എഫ്.എസ്.ഇ.ടി.ഒ ഒരു ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകി. മേഖലാ കൺവീനർ അജി നാരായണൻ നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിന് ഉപകരണങ്ങൾ കൈമാറി. ഭാരവാഹികളായ ഡാൽമിയ തങ്കപ്പൻ, ടി.പി. പത്രോസ്, കെ.കെ. സജീവ്, കെ.കെ. ശ്യാമള, വി.ഡി. വിനോദ്, പി.ജി. ശ്യാമള വർണ്ണൻ, ടി.വി. പീറ്റർ തുടങ്ങിയവർ പങ്കെടുത്തു. പി.പി.ഇ കിറ്റ്, പൾസ് ഓക്സിമീറ്റർ, ഓക്സിജൻ കണക്ടർ, മാസ്ക്ക്, സാനിറ്റൈസർ എന്നിവയാണ് നൽകിയത്. നേരത്തെ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 35,26,000 രൂപയും നൽകിയിരുന്നു.