പറവൂർ: പറവൂർ താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന്റെ ഭാഗമായി നാളെ (തിങ്കൾ) മുതൽ പറവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. പറവൂർ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം ആലുവ ജില്ലാ ആശുപത്രിയിൽ ലഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി പറഞ്ഞു.