നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് അഞ്ചാംവാർഡ് മേയ്ക്കാട് ഹരിതനഗറിൽ ദേവീകൃപയിൽ ദേവരാജന്റെ വീട്ടമുറ്റത്തെ കിണർ ഇന്നലെ പുലർച്ചെ ഇടിഞ്ഞുതാഴ്ന്നു. മോട്ടോറും, കിണറിന്റെ റിംഗുകളും പൂർണമായും താഴ്ന്നുപോയി. മഴ ശക്തിപ്പെട്ടാൽ വീടിന്റെ സുരക്ഷയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വീട്ടുകാർ. പ്രകൃതിക്ഷോഭത്തിൽ ഉൾപ്പെടുത്തി കുടുംബത്തിന് സഹായം നൽകണമെന്ന് റവന്യൂ അധികൃതരോട് വാർഡ് മെമ്പർ വനജ സന്തോഷ് ആവശ്യപ്പെട്ടു.