കൊച്ചി, റാക്കോ ( റെസിഡൻസ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിലിന്റെ ) ആഭിമുഖ്യത്തിൽ വീടും പരിസരവും വൃത്തിയാക്കി ഡ്രൈഡേ ആചരിച്ചു . പൊന്നുരുന്നി ചളിക്കവട്ടം സ്വയം സഹായ സഹകരണ സംഘം പ്രസിഡന്റ് കെ.കെ.വാമലോചനൻ തന്റെ വീടും പരിസരവും വൃത്തിയാക്കി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കുരുവിള മാത്യുസ് , കുമ്പളം രവി, ഏലൂർ ഗോപിനാഥ്, കെ.എം .രാധാകൃഷണൻ, രാഹുൽ കളപ്പാട്ട്, കെ.എസ്.ദിലീപ് കുമാർ, കെ.ജി രാധാകൃഷ്ണൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ ഡ്രൈഡേയിൽ പങ്കാളിയായി.