നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പത്താംവാർഡ് വാപ്പാലശേരി തുരുത്തിൽ മേലേത്ത് വിനോദിന്റെ വീട്ടിലെ തറയോടുകൾ വെള്ളിയാഴച്ച രാത്രി ശബ്ദത്തോടെ പൊട്ടിച്ചി​തറി. രാത്രി 8.30 ഓടെയാണ് സംഭവം. ഇതോടൊപ്പം ചെറിയ തോതിലുള്ള കുലുക്കം അനുഭവപ്പെട്ടതായും വീട്ടുകാർ പറഞ്ഞു.

സമീപത്തുള്ള വിനോദിന്റെ സഹോദരിയുടെ വീട്ടിലും സമാന രീതിയിലുള്ള കുലുക്കമുണ്ടായി. ഭൂചലനത്തിന്റെ പ്രതീതിയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.