കൊച്ചി : നഗരസഭയുടെ കൊവിഡ് ദുരിതാശ്വാസത്തിനായാണ് എറണാകുളം ജില്ല ഗവ.കോൺട്രാക്ടേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരു ലക്ഷം രൂപ നൽകി.സൊസൈറ്റി പ്രസിഡന്റ് കെ.ഡി. ജോർജിൽ നിന്നും, കോർപ്പറേഷൻ മേയർ അഡ്വ.എം. അനിൽകുമാർ സംഭാവന ഏറ്റുവാങ്ങി. നഗരത്തിൽ അലഞ്ഞുതിരിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിനും മറ്റുമായി നിരവധി പദ്ധതികളാണ് കോർപ്പറേഷൻ നടപ്പാക്കുകയാണ്. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി നഗരസഭ നടപ്പാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണ് ധനസഹായമെന്ന് സൊസൈറ്റി പ്രസിഡന്റ് കെ.ഡി .ജോർജ് പറഞ്ഞു.

കൗൺസിലർ സുനിതാ ഡിക്‌സൺ, മെമ്പർമാരായ. പി ആർ. റെനീഷ്, ശ്രീകുമാർ, സൊസൈറ്റി വൈസ് പ്രസിഡന്റ് എ.കെ. അനൂപ് കുമാർ, സെക്രട്ടറി രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. ജില്ലയിൽ പ്രധാനപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനമാണ് ഗവ.കോൺട്രക്ടേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.