lowrence

കൊച്ചി: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസ് 25000 രൂപ സംഭാവന നൽകി. മുളവുകാട്ടെ വസതിയിൽ നിയുക്ത എം.എൽ.എ. കെ.എൻ. ഉണ്ണികൃഷ്ണൻ ചെക്ക് കൈപ്പറ്റി. സി.പി.എം ലോക്കൽ സെക്രട്ടറി ഷൺമുഖദാസ്, ടെഡി മെൻഡസ്, കെ.ബി. സിനിൽ, ലോറൻസിന്റെ സഹോദരീ പുത്രി നിർമ്മല, ചെറുമകൻ അഡ്വ. അരുൺ എന്നിവർ സന്നിഹിതരായിരുന്നു.