bdjs
ബി.ഡി.ജെ. എസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ആരോഗ്യ പ്രവർത്തകർ കൊവിഡ് പ്രതിരോധ വാക്സിൻ വീടുകളിൽ എത്തിച്ചു നൽകണമെന്ന് ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു. എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാക്സിൻ വിതരണത്തിലെ ക്രമക്കേട് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. വി.ആർ രമിത, മണ്ഡലം സെക്രട്ടറി ഐ. ശശിധരൻ, ഗോപാലകൃഷ്ണൻ, സുരേഷ് ലാൽ, മോത്തി, ഗംഗാധരൻ, അർജുൻ ഗോപിനാഥ്, വി എസ്. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.