പിറവം: കെ.എസ്. ആർ.ടി.സി പിറവം ഡിപ്പോയിൽ നിന്ന് ആരോഗ്യപ്രവർത്തകർക്ക് മാത്രമായി പ്രത്യേക സർവീസ് ആരംഭിച്ചു. രാവിലെ ആറിന് പിറവത്തുനിന്ന് പുറപ്പെട്ട് മുളന്തുരുത്തി - ചോറ്റാനിക്കര വഴി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചേരും. തിരിച്ച് എട്ടിന് ഇതേവഴി പിറവത്തേക്കും വൈകിട്ട് 4.30ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും തിരികെ 6.30 ന് പിറവത്തേക്കും സർവീസ് ഉണ്ടായിരിക്കും. തിരിച്ചറിയൽ രേഖ നിർബന്ധം.