കൊച്ചി: മന്ത്രിസഭയുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞാ ചടങ്ങും പങ്കാളിത്തം പരമാവധി ഒഴിവാക്കി വെർച്വൽ സംവിധാനത്തിൽ പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കണമെന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിവരസാങ്കേതികവിദ്യ ഏറ്റവും മികച്ചുനിൽക്കുന്ന കാലത്ത് അതിന്റെ ആനുകൂലസാദ്ധ്യതകൾ ഉപയോഗിക്കാതെ പരമ്പരാഗതരീതിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ദുരന്തത്തെ കൈകമാി വിളിക്കുന്നതിന് തുല്യമാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി ഫെലിക്‌സ് ജെ. പുല്ലൂടൻ പറഞ്ഞു. മുൻകരുതലുകൾ സ്വീകരിച്ചുവെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അപകടസാദ്ധ്യത വളരെയേറെയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ വിപുലമായ പരിപാടി ഒഴിവാക്കണം. വെർച്വൽ പരിപാടിയാക്കി മാറ്റി പരമാവധിപേർക്ക് ചടങ്ങ് തത്സമം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കി മുഖ്യമന്ത്രി ജനങ്ങളോട് ഇപ്പോൾ നിർവഹിക്കുന്ന ഉത്തരവാദിത്വം തുടരണമെന്ന് സംഘടന ആവശ്യപ്പെട്ടു.