കൊച്ചി: കൊവിഡ് ബാധ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിനെ മാത്രം ആശ്രയിക്കാതെ സ്വന്തം നിലയിൽ വിദേശത്തുനിന്നുൾപ്പെടെ വാക്‌സിനുകളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കേരള പീപ്പിൾസ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.കേന്ദ്രസർക്കാർ തടസങ്ങൾ ഉന്നയിക്കുന്നത് തടയാൻ സുപ്രീം കോടതിയെയും സമീപിക്കണം. അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് ആവേശം കൊള്ളുന്ന എൽ.ഡി.എഫ് സർക്കാരിനും രാഷ്ട്രീയപാർട്ടികൾക്കും വിഷയത്തിൽ ലഭിച്ച അവസരം വിനിയോഗിച്ച് കേരളജനതയ്ക്കായി പ്രവർത്തിക്കണമെന്ന് മൂവ്‌മെന്റ് ചെയർമാൻ അഡ്വ. ജേക്കബ് പുളിക്കൻ ആവശ്യപ്പെട്ടു