പറവൂർ: ട്രേഡ് യൂണിയൻ കോ ഓർഡിനേഷന്റെ നേതൃത്വത്തിൽ ഇന്ന്നടക്കുന്ന റേഷൻകട അടച്ചിടൽ സമരത്തിൽ നിന്ന് കൊവിഡ് വ്യാപനവും കാലവർഷക്കെടുതിയും കണക്കിലെടുത്ത് കേരള റേഷൻ എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) വിട്ടുനിൽക്കും. മന്ത്രിസഭാ രൂപീകരണത്തിനുശേഷം പ്രശ്നങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. യൂണിയനിൽ അംഗങ്ങളായവരുടെ റേഷ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പറവൂർ താലൂക്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദനും ജനറൽ സെക്രട്ടറി എ.കെ. ഷൺമുഖനും അറിയിച്ചു.