പറവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മൂത്തകുന്നം അക്ഷരസേനയുടെ അഭിമുഖ്യത്തിൽ കൊവിഡിനെതിരെ വൺ ടു വൺ ബഹുജന കാമ്പയിൻ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. പി.എസ്. എവിൻ അദ്ധ്യക്ഷത വഹിച്ചു. എൻ. ബിജു വിഷയം അവതരിപ്പിച്ചു. സി.കെ. സുധി, തോംസൺ, ഇ.കെ. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.