കുറുപ്പംപടി : മഴക്കാല പകർച്ചപ്പനികളുടെ മുൻകരുതലായി മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ഡ്രൈ ഡേ ആചരിച്ചു. തുരുത്തിയിൽ വച്ച് പഞ്ചായത്തു പ്രസിഡന്റ് പി.പി അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷൈമി വർഗീസ്, സാലി ബിജോയ്,ആനിയമ്മ, ആശ വർക്കർ മോളി .റ്റി .വർഗീസ് എന്നിവർ പങ്കെടുത്തു. വീടുകളിലെ വൈള്ളം കെട്ടിക്കിടക്കുന്നത് ഇല്ലാതാക്കി കൊതുകു നശീകരണത്തിനു വേണ്ട അടിയന്തര ശ്രദ്ധയുണ്ടാവണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.