വൈപ്പിൻ: പള്ളിപ്പുറം ക്ഷീരോത്പാദക സംഘത്തിലെ ക്ഷീരകർഷകർ, ജീവനക്കാർ, തൊഴിലാളികൾ എന്നിവർക്ക് കൊവിഡ് ദുരിതം പരിഗണിച്ച് പത്തുകിലോ അരി, പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് സി.എച്ച്. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.സി. ഗോപാലകൃഷ്ണൻ, സെക്രട്ടറി ജീമോൻ ലാസർ എന്നിവർ നേതൃത്വം നൽകി.